പുതിയ വർക്ക് പെർമിറ്റുകളെ പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് കേന്ദ്രങ്ങളുമായി ലിങ്ക് ചെയ്യാൻ കുവൈത്ത്

  • 10/04/2024


കുവൈത്ത് സിറ്റി: പ്രവാസികളുടെ വർക്ക് പെർമിറ്റ് സംബന്ധിച്ച് പുതിയ നിർദേശങ്ങളുമായി ജനസംഖ്യാപരമായ പ്രശ്നങ്ങൾ മേൽനോട്ടം വഹിക്കുന്ന ഉപദേശക സമിതി. ഒന്നിലധികം രാജ്യങ്ങളിൽ നിന്നുള്ള വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് വിപുലീകരിക്കുന്നതും പ്രവാസികൾക്കായി ആരോഗ്യ ഇൻഷുറൻസ് ആശുപത്രികളും ഡിസ്പെൻസറികളുമായി തമ്മിൽ ബന്ധിപ്പിക്കാനാണ് നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ റെസിഡൻസി സെക്ടർ വൃത്തങ്ങൾ വ്യക്തമാക്കിയത്. 

ഈ മെഡിക്കൽ സൗകര്യങ്ങൾ നിർമ്മിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ഉത്തരവാദിത്തമുള്ള കമ്പനി സമർപ്പിച്ച റിപ്പോർട്ട് സമിതി വിലയിരുത്തി. മൂന്ന് ആശുപത്രികളും ഇരുപത് ഡിസ്പെൻസറികളും പൂർത്തീകരിച്ചതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അവ പ്രവർത്തനക്ഷമമാക്കുന്നതിനും ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ആവശ്യമായ മെഡിക്കൽ സ്റ്റാഫുകളെ ലഭ്യമാക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്നും വ‍ൃത്തങ്ങൾ പറഞ്ഞു.

Related News