ഈദ് പ്രമാണിച്ച് അച്ചടക്ക കേസുകളിൽ ജയിലിൽ കഴിയുന്ന പൊലീസുകാരെ മോചിപ്പിക്കാൻ തീരുമാനം

  • 10/04/2024


കുവൈത്ത് സിറ്റി: അച്ചടക്ക കേസുകളിൽ ജയിലിൽ കഴിയുന്ന പൊലീസുകാരെ മോചിപ്പിക്കാൻ ആഭ്യന്തര അണ്ടർ സെക്രട്ടറി ജനറൽ ഷെയ്ഖ് സലേം നവാഫ് അൽ അഹമ്മദ് അൽ സബാഹ് ഉത്തരവിട്ടു. ജയിലിൽ കിടന്ന കാലയളവിന് മതിയായ പിഴയായി കണക്കാക്കി കൊണ്ട് മദാനിലെ അവസാന ദിവസം മുതൽ അവരുടെ മോചനം പ്രാബല്യത്തിൽ വരുമെന്നും അണ്ടർസെക്രട്ടറി വ്യക്തമാക്കി. ഈദ് അൽ ഫിത്തറിനോടനുബന്ധിച്ചാണ് നടപടി. 

ഈദ് ദിനത്തിൽ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസുഫ് സൗദ് അൽ സബാഹിൻ്റെ നിർദേശപ്രകാരമാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയത്തിൻ്റെ പബ്ലിക് റിലേഷൻസ് ആൻഡ് ഇൻഫർമേഷൻ ഡയറക്ടറേറ്റ് ജനറൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഈദ് അൽ ഫിത്തർ പ്രമാണിച്ച് അച്ചടക്കമില്ലായ്മ ചുമത്തി അറസ്റ്റ് ചെയ്ത സൈനിക ഉദ്യോഗസ്ഥരെയും വിട്ടയക്കാനുള്ള തീരുമാനം പുറപ്പെടുവിച്ചിരുന്നു.

Related News