കുവൈത്തിൽ കഴിഞ്ഞ വര്ഷം പൂട്ടിച്ചത് 63 ഭക്ഷ്യ സ്ഥാപനങ്ങൾ, സാമ്പിളുകളുടെ പരിശോധന തുടരുന്നു

  • 10/04/2024


കുവൈത്ത് സിറ്റി: 2023ൽ സുബ്ഹാനിലെ എല്ലാ ഫാക്ടറികളിൽ നിന്നും 10,700 ഭക്ഷ്യ സാമ്പിളുകൾ പരിശോധിച്ചതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനിലെ (PAFN) മുബാറക് അൽ കബീർ ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ ഡോ. സൗദ് അൽ ഹമീദി അൽ ജലാൽ വെളിപ്പെടുത്തി. എല്ലാ സുബ്ഹാൻ ഫാക്ടറികളും ഗവർണറേറ്റിന് കീഴിലാണെന്ന് അൽ ഹമീദി ചൂണ്ടിക്കാട്ടി. അതിനാൽ, ഗൾഫ് രാജ്യങ്ങൾക്കായി 5,600 കയറ്റുമതി സർട്ടിഫിക്കറ്റുകളും അറബ് രാജ്യങ്ങൾക്ക് 3,700 കയറ്റുമതി സർട്ടിഫിക്കറ്റുകളും നൽകുന്നതിനായി കൂടുതൽ സാമ്പിളികൾ സ്വീകരിച്ചു. 

ഹെൽത്ത് ലൈസൻസ് നേടുന്നതിന് മുമ്പ് സ്ഥാപനം തുറക്കുന്നതും കൈകാര്യം ചെയ്യുന്നതും പോലുള്ള വിവിധ നിയമലംഘനങ്ങൾ നടത്തിയതിന് 690 ലംഘന റിപ്പോർട്ടുകൾ നൽകിയതായും 63 ഭക്ഷ്യ സ്ഥാപനങ്ങൾ കഴിഞ്ഞ വർഷം പൂട്ടിയതായും അദ്ദേഹം സ്ഥിരീകരിച്ചു. ആരോഗ്യ, പൊതു ശുചിത്വ ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടത് അടക്കമുള്ള കാര്യങ്ങളിലാണ് നടപടി സ്വീകരിച്ചത്.

Related News