ഗാസയിൽ മൂന്ന് ദിവസത്തിനുള്ളിൽ 75-ലധികം ശസ്ത്രക്രിയകൾ നടത്തി കുവൈത്ത് മെഡിക്കൽ സംഘം

  • 10/04/2024


കുവൈത്ത് സിറ്റി: ദുരിതം അനുഭവിക്കുന്ന പലസ്തീൻ ജനതയ്ക്ക് സഹായങ്ങള്‍ തുടര്‍ന്ന് കുവൈത്ത്. ഗാസയുടെ തെക്കൻ പ്രദേശങ്ങളിൽ രോഗികൾക്കും പരിക്കേറ്റവർക്കും നാടുകടത്തപ്പെട്ടവർക്കും ശസ്ത്രക്രികള്‍ അടക്കമുള്ള ആവശ്യമായ മെഡിക്കല്‍ സഹായങ്ങളും കുവൈത്ത് മെഡിക്കൽ പ്രതിനിധി നല്‍കുന്നുണ്ട്. കുവൈറ്റ് സ്പെഷ്യലൈസ്ഡ് ഹോസ്പിറ്റലിലും യൂറോപ്യൻ ഹോസ്പിറ്റലിലും റിലീഫ് മെഡിക്കൽ ടീം പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് മെഡിക്കൽ പ്രതിനിധി സംഘത്തലവൻ, കുവൈത്ത് റിലീഫ് സൊസൈറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഒമർ അൽ തുവൈനി പറഞ്ഞു.

മെഡിക്കൽ സംഘം മൂന്ന് ദിവസത്തിനുള്ളിൽ 75-ലധികം ശസ്ത്രക്രിയകൾ നടത്തി. രോഗികളും പരിക്കേറ്റവരുമായ പലസ്തീനികൾക്കുള്ള ശസ്ത്രക്രിയകൾ ഇപ്പോഴും തുടരുകയാണ്. സംഘം രണ്ട് ദിവസത്തേക്ക് പ്രഭാതഭക്ഷണ പദ്ധതികൾ നടപ്പാക്കി. തെക്കൻ ഗാസ മുനമ്പിലെ റാഫ നഗരത്തിലെ ക്യാമ്പുകളിൽ കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് പച്ചക്കറി കൊട്ടകൾ വിതരണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

Related News