വയോധികരുടെയും രോഗികളുടെയും ബിയോമെട്രിക് ഫിം​ഗർപ്രിന്റ് വീടുകളിലെത്തി ശേഖരിക്കും

  • 11/04/2024


കുവൈത്ത് സിറ്റി: ബയോമെട്രിക് ഫിം​ഗർപ്രിന്റിം​ഗ് എടുക്കുന്നതിന് കൂടുതൽ സംവിധാനങ്ങളുമായി ആഭ്യന്തര മന്ത്രാലയം. വയോധികരുടെയും രോഗികളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഹോം സർവീസിന് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കാൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് നിർദ്ദേശിച്ചു. ഫിം​ഗർപ്രിന്റിം​ഗ് നൽകുന്നതിന് കേന്ദ്രങ്ങളിൽ എത്താൻ സാധിക്കാത്തവരുടെ വീടുകളിലെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാനാണ് ആഭ്യന്തര മന്ത്രിയുടെ നിർദേശം.

Related News