അഞ്ചാഴ്ചക്കിടെ 250 പേരുടെ പൗരത്വം റദ്ദാക്കി കുവൈറ്റ്

  • 11/04/2024


കുവൈത്ത് സിറ്റി: അഞ്ചാഴ്ചക്കിടെ കുവൈത്ത് 250 പേരുടെ പൗരത്വം റദ്ദാക്കിയതായി കണക്കുകൾ. കുവൈത്ത് പൗരത്വ നിയമവും അതിൻ്റെ ഭേദഗതി നിയമങ്ങളും സംബന്ധിച്ച ഭരണഘടനയും 1959 ലെ 15-ാം നമ്പർ അമീരി ഡിക്രിയും പ്രകാരം രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും പൗരത്വം പിൻവലിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി ഇന്ന് ഉത്തരവ് പുറത്തിറക്കിയിരുന്നു. ആശ്രിതത്വം വഴി രാജ്യത്തെ പൗരന്മാരായി മാറിയ മൂന്ന് പേരിൽ നിന്നും പൗരത്വം പിൻവലിക്കാനാണ് തീരുമാനിച്ചത്. 

2024 മാർച്ച് 15 ന് കള്ളപ്പണക്കാരെയും മറ്റും റിപ്പോർട്ട് ചെയ്യാനുള്ള ഹോട്ട്‌ലൈൻ ആരംഭിച്ചത് മുതൽ ഇന്നലെ വരെ ദേശീയ അന്വേഷണ വകുപ്പിനെ പ്രതിനിധീകരിച്ച് ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച റിപ്പോർട്ടുകളുടെ എണ്ണം ഏകദേശം 509 ആയി ഉയർന്നതായി ആഭ്യന്തപര മന്ത്രി ചൂണ്ടിക്കാട്ടി. ഈദ് അവധിക്ക് ശേഷം പൗരത്വത്തിന്റെ കാര്യത്തിൽ കർശന നടപടികൾ ഉണ്ടാകും. ഇതിനായി നിയോ​ഗിച്ച സുപ്രീം കമ്മിറ്റി ഫയലുകൾ നിഷ്‌പക്ഷമായി പരിശോധിക്കുന്നതിനും എല്ലാ രേഖകളും പഠിക്കുന്നതിനുമുള്ള പ്രവർത്തനം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.

Related News