ഈദ് ദിനങ്ങളിൽ ഗാസയിലെ 10,000 കുടുംബങ്ങൾക്ക് മാംസം വിതരണം ചെയ്‌ത്‌ കുവൈറ്റ്

  • 13/04/2024

 


കുവൈത്ത് സിറ്റി: ഈദ് ദിനങ്ങളിൽ ഗാസയിൽ പ്രതിസന്ധിയിലായ 10,000 കുടുംബങ്ങൾക്ക് 52 ടൺ മാംസം വിതരണം ചെയ്തു. ഈദുൽ ഫിത്തർ ദിനങ്ങളിൽ ഗാസ മുനമ്പിലെ ഇസ്രായേൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് മാംസം വിതരണം ചെയ്യുന്നതിനുള്ള ഒരു പദ്ധതിയാണ് നടപ്പാക്കിയത്. വഫാ ഡെവലപ്‌മെന്‍റ് ആൻഡ് കപ്പാസിറ്റി ബിൽഡിംഗ്, റഹ്മ എറൗണ്ട് ദി വേൾഡ് റിലീഫ് ആൻഡ് ഡെവലപ്‌മെന്‍റ് അസോസിയേഷനുകളുടെ സഹകരണത്തോടെയായിരുന്നു മാംസ വിതരണം.

കുവൈത്ത് റിലീഫ് സൊസൈറ്റി, വഫ, റഹ്മ എന്നിവയുടെ സഹകരണത്തോടെ പാവപ്പെട്ട കുടുംബങ്ങൾ, കുടിയിറക്കപ്പെട്ട കുടുംബങ്ങൾ, തെക്കൻ ഗാസ മുനമ്പിലെ ഇസ്രായേൽ ആക്രമണം ബാധിച്ചവർ എന്നിവർക്കായി ഈദിന്‍റെ മൂന്ന് ദിവസങ്ങളിൽ ഏകദേശം 52 ടൺ മാംസം വിതരണം ചെയ്തു. കുവൈത്ത് സ്റ്റേറ്റ് ജനറൽ സെക്രട്ടേറിയറ്റിന്‍റെ പിന്തുണയോടെയാണ് ഗാസ മുനമ്പിലെ ദുരിതബാധിത കുടുംബങ്ങൾക്ക് മാംസം വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചതെന്ന് കുവൈത്ത് റിലീഫ് സൊസൈറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഒമർ അൽ തുവൈനി പറഞ്ഞു.

Related News