കുവൈറ്റ് അസംബ്ലിയുടെ ഉദ്ഘാടന സമ്മേളനം നീട്ടി അമീരി ഉത്തരവ്

  • 13/04/2024


കുവൈത്ത് സിറ്റി: പാർലമെന്‍റ് തെരഞ്ഞെടുപ്പ് കഴിഞ്‍ ദിവസങ്ങള്‍ക്കുള്ളിൽ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി കുവൈത്ത്. ഏപ്രിൽ 17 ന് നടക്കാനിരുന്ന പുതിയ ദേശീയ അസംബ്ലിയുടെ ഉദ്ഘാടന സമ്മേളനമാണ് അമീര്‍ നീട്ടിയത്. പുതിയ കാബിനറ്റ് രൂപീകരിക്കാൻ ഇടക്കാല പ്രധാനമന്ത്രി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ സലേം അൽ സബാഹ് വിസമ്മതിച്ചുവെന്ന മാധ്യമ റിപ്പോർട്ടുകളെത്തുടർന്ന്, ഉദ്ഘാടന സമ്മേളനം മെയ് 14 വരെ മാറ്റിവച്ചുകൊണ്ട് തിങ്കളാഴ്ച വൈകിയാണ് അമീരി ഉത്തരവ് പുറപ്പെടുവിച്ചത്. 

ഏപ്രിൽ 17 ന് ഉദ്ഘാടന സെഷന്‍റെ ദിവസമായി നിശ്ചയിച്ച് ഞായറാഴ്ച പുറപ്പെടുവിച്ച മുൻ ഉത്തരവ് മാറ്റിയാണ് പുതിയ അമീരി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ നിയമസഭയുടെ ഉദ്ഘാടന സമ്മേളനം നടത്തണമെന്ന് വ്യക്തമായി പറയുന്ന ഭരണഘടനയുടെ ലംഘനമാണ് ഇതെന്നണ് വിമര്‍ശനം ഉയര്‍ന്നിട്ടുള്ളത്. ഏപ്രിൽ 4 ന് നടന്ന തെരഞ്ഞെടുപ്പ് ഫലം ഏപ്രിൽ 5 നാണ് പ്രഖ്യാപിച്ചത്.

Related News