ക്രമസമാധാന നിയമങ്ങൾ എല്ലാവരും പാലിക്കണണെന്ന് ആഭ്യന്തര മന്ത്രിയുടെ ആഹ്വാനം

  • 13/04/2024


കുവൈത്ത് സിറ്റി: ക്രമസമാധാന നിയമങ്ങൾ എല്ലാവരും പാലിക്കണണെന്ന് ആഹ്വാനം ചെയ്ത് കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസുഫ് സൗദ് അൽ സബാഹ്. ഷെയ്ഖ് ഫഹദ് അൽ യൂസഫ് ഓപ്പറേഷൻസ് റൂമിൽ (112) ഉൾപ്പെടെ ഫീൽഡ് സന്ദർശനങ്ങൾ നടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിട്ടി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. 

അൽ ഖിറാൻ തീരദേശ കേന്ദ്രം, ഉമ്മുൽ മറാദിം ഐലൻഡ് സെൻ്റർ, ഖറൂഹ് ഐലൻഡ് സെൻ്റർ എന്നിവയും അദ്ദേഹം സന്ദർശിച്ചു. അനുഗ്രഹീതമായ ഈദുൽ ഫിത്തർ അവധിക്കാലത്ത് സുരക്ഷാ നടപടിക്രമങ്ങളുടെ പുരോഗതി നിരീക്ഷിക്കാൻ നിരവധി സുരക്ഷാ അധികൃതർക്കൊപ്പമാണ് മന്ത്രി സന്ദർശനം നടത്തിയത്. രാജ്യത്തിനായി സേവനം അനുഷ്ഠിക്കുന്ന എല്ലാ പൊലീസ് ഉദ്യോ​ഗസ്ഥർക്കും അദ്ദേഹം ഈദ് അൽ ഫിത്തറിന്റെ ആശംസകളും നേർന്നു.

Related News