കുവൈത്തിൽ അടുത്ത ചൊവ്വാഴ്ച അൽ ദറാൻ സീസണിന്റെ തുടക്കം; മുന്നറിയിപ്പ്

  • 13/04/2024



കുവൈത്ത് സിറ്റി: രാജ്യത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വിദ​ഗ്ധർ. അടുത്ത ചൊവ്വാഴ്ച അൽ ദറാൻ സീസണിന്റെ അവസാനത്തോടെ താപനില ഉയരും. അൽ മുഖരിഫ് നക്ഷത്രത്തിന്റെ വരവോടെയാണ് താപനില ഉയരുക. ഇത് 13 ദിവസം നീണ്ടു നിൽക്കും. ഉച്ച സമയത്താകും താപനില ഏറ്റവും ഉയർന്ന് നിൽക്കുക. രാത്രിയോടെ മിതമായ അവസ്ഥയിലേക്ക് എത്തും. അൽ ദറാൻ സീസണിന്റെ പകലിൻ്റെ ദൈർഘ്യം വർധിച്ച് ഏകദേശം 13 മണിക്കൂറും 12 മിനിറ്റും എത്തുകയും ചെയ്യും. കൂടാതെ അൽ ബവാറെഹ് കാറ്റും ഈ സീസണിന്റെ ഭാ​ഗമാണെന്ന് അൽ അജ്‍രി സയന്റിഫിക് സെന്റർ അറിയിച്ചു.

Related News