ഭാര്യാഭർത്താക്കൻമാർ ഒരുമിച്ച് ചെലവഴിക്കേണ്ട സമയം; യുഎസ് പഠനം തള്ളി കുവൈത്തി വിദ​ഗ്ധർ

  • 14/04/2024


കുവൈത്ത് സിറ്റി: ഭാര്യാഭർത്താക്കൻമാർ ഒരുമിച്ച് ചെലവഴിക്കേണ്ട സമയത്തെ കുറിച്ചുള്ള യുഎസ് പഠനം തള്ളി കുവൈത്തി വിദ​ഗ്ധർ. യുണൈറ്റഡ് സ്റ്റേറ്റ്സിലെ മാനസികാരോഗ്യ കേന്ദ്രമായ ആങ്കർ ലൈറ്റ് സെൻ്റർ, ഭർത്താക്കന്മാർ അവരുടെ ദിവസത്തിൻ്റെ ഏകദേശം 30 ശതമാനം, ഏകദേശം ഏഴ് മണിക്കൂർ ഭാര്യമാരോടൊപ്പം ചെലവഴിക്കണമെന്നാണ് നിർണ്ണയിച്ചത്. വ്യക്തിഗത സാഹചര്യങ്ങളെ ആശ്രയിച്ച്, ഇണകൾ തമ്മിലുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ ഇതിന് മാറ്റം വരുത്താം. 

എന്നാൽ, ഈ പഠനത്തെ കുടുംബ ബന്ധങ്ങളിലും മനഃശാസ്ത്രത്തിലും വിദ​ഗ്ധരായ കുവൈത്തിലെ സ്പെഷ്യലിസ്റ്റുകൾ ചോദ്യം ചെയ്തു. ഭർത്താവ് ഭാര്യയോടൊപ്പം കൂടുതൽ സമയം വീട്ടിൽ ചെലവഴിക്കുന്നതിന് ധാരാളം നേട്ടങ്ങളുണ്ട് എന്നാണ് കുവൈത്തി വിദ​​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വീട്ടിൽ ഒരു പുരുഷൻ്റെ സാന്നിധ്യത്തിന് ഒരുപാട് നല്ല വശങ്ങളുണ്ട്. കാരണം അത് കൂടിയാലോചന, ഉത്തരവാദിത്തം, പങ്കാളിത്തം എന്നിവയ്ക്കുള്ള അവസരം നൽകുമെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടി.

Related News