തിങ്കളും ചൊവ്വയും കുവൈത്തിൽ അസ്ഥിര കാലാവസ്ഥാ; മുന്നറിയിപ്പ്

  • 14/04/2024

 


കുവൈത്ത് സിറ്റി: തിങ്കളാഴ്ചയും ചൊവ്വാഴ്ചയുംയും രാജ്യത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. സരയത്ത് സീസണിന്‍റെ ആരംഭത്തോടെ തിങ്കളാഴ്ച രാത്രിയില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വിദഗ്ധൻ ഇസ്സ റമദാൻ പറഞ്ഞു. നേരിയ തെക്കുകിഴക്കൻ കാറ്റ് രാത്രി സജീവമാകും. ചൊവ്വാഴ്‌ച പകൽ മഴയ്‌ക്കുള്ള സാധ്യത വർധിക്കുകയും ചിലപ്പോൾ ഇടിമിന്നലുണ്ടാകുകയും ചെയ്യും. അടുത്ത ബുധനാഴ്ച കാലാവസ്ഥ സ്ഥിരത കൈവരിക്കും. എന്നാല്‍, മരുഭൂമിയിൽ നിന്ന് ഉത്ഭവിക്കുന്ന തെക്കുപടിഞ്ഞാറൻ കാറ്റായ 'സുഹൈലി' എന്ന് വിളിക്കപ്പെടുന്ന കാറ്റിന്‍റെ സ്വാധീനം കാരണം ആഴ്‌ചയുടെ അവസാനം പകൽ സമയത്ത് 40 ഡിഗ്രി സെൽഷ്യസിലേക്ക് താപനില എത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Related News