മേഖലയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ പദ്ധതികൾ ശക്തമാക്കി കുവൈത്ത്

  • 14/04/2024


കുവൈത്ത് സിറ്റി: അന്താരാഷ്ട്ര തലത്തിൽ സംഘർഷ സാധ്യതകൾ ഉയരുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുമായി കുവൈത്ത്. സർക്കാർ ഏജൻസികൾ അടിയന്തര പദ്ധതികൾ സജീവമായി അവലോകനം ചെയ്യുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഭക്ഷ്യസുരക്ഷ, എണ്ണസുരക്ഷ, ആരോഗ്യസുരക്ഷ, അതിർത്തി സുരക്ഷ, ആഭ്യന്തര സുരക്ഷ എന്നിവ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇറാനും ഇസ്രായേലും തമ്മിലുള്ള വർദ്ധിച്ചുവരുന്ന പരസ്പര ഭീഷണിയുടെ സാഹചര്യത്തിലാണ് കുവൈത്തിന്റെ അടിയന്തര നീക്കങ്ങൾ. 

ഇൻഷുറൻസ് പ്ലാനുകളിൽ ഓയിൽ സൈറ്റുകൾ, റിഫൈനറികൾ, കുവൈറ്റ് ടാങ്കറുകളുടെ ഇൻഷുറൻസ് എന്നിവ ഉൾപ്പെടുന്നുണ്ട്. അതിനാൽ പദ്ധതികൾ എപ്പോൾ വേണമെങ്കിലും നടപ്പിലാക്കാൻ തയ്യാറാണെന്ന് വൃത്തങ്ങൾ പറഞ്ഞു. ആരോ​ഗ്യ സുരക്ഷയുടെ കാര്യത്തിൽ ജാഗ്രത, തയ്യാറെടുപ്പ്, പ്രതികരണം എന്നിവയുടെ അടിസ്ഥാനത്തിൽ മുൻകൂട്ടി തയ്യാറാക്കിയ പൂർണ്ണമായ പദ്ധതികൾക്കനുസൃതമായാണ് അടിയന്തിര സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും വൃത്തങ്ങൾ വ്യക്തമാക്കി

Related News