സംയമനം പാലിക്കാനും സംഘർഷ സാധ്യത ഒഴിവാക്കാനും ആഹ്വാനം ചെയ്ത് കുവൈത്ത്

  • 14/04/2024


കുവൈത്ത് സിറ്റി: ലോകമെമ്പാടുമുള്ള രാജ്യങ്ങളിലും മേഖലയിലുമുണ്ടാകുന്ന സംഘർഷ സാധ്യതകളിൽ ആശങ്കയറിയിച്ച് കുവൈത്ത്. പ്രതികൂല പ്രത്യാഘാതങ്ങളെക്കുറിച്ച് കുവൈത്തിന് വലിയ ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സ്വയം സംയമനം പാലിക്കണമെന്നും ജനങ്ങളെയും പ്രത്യാഘാതങ്ങളിൽ നിന്നും സംരക്ഷിച്ച് നിർത്തണമെന്നും കുവൈത്ത് ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര നിയമങ്ങളിലും കൺവെൻഷനുകളിലും അനുശാസിക്കുന്ന കാര്യങ്ങളിൽ മുഴുവൻ അന്താരാഷ്ട്ര സമൂഹത്തിൻ്റെയും പ്രതിബദ്ധത ഉറപ്പാക്കിക്കൊണ്ട് സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനും യുദ്ധങ്ങൾ ഒഴിവാക്കുന്നതിനുമുള്ള ഉത്തരവാദിത്തങ്ങൾ യുഎൻ സെക്യൂരിട്ടി കൗൺസിൽ നിർവഹിക്കണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. മേഖലയുടെ സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ നയതന്ത്ര ഇടപെൽ വേണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Related News