ഫർവാനിയയിലെ സ്വര്‍ണ്ണക്കടകളില്‍ വ്യാപക പരിശോധന; നിയമലംഘനം കണ്ടെത്തി

  • 14/04/2024



കുവൈത്ത് സിറ്റി: സ്വർണ്ണാഭരണങ്ങൾ വിൽക്കുന്ന നിരവധി കടകളിൽ പരിശോധനാ പര്യടനം നടത്തി വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഫർവാനിയ എമർജൻസി ടീം. ബാധകമായ തീരുമാനങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായിട്ടായിരുന്നു പരിശോധന. മന്ത്രാലയത്തിൻ്റെ സൂപ്പർവൈസറി ടീമുകൾ നടത്തുന്ന വിപുലമായ പരിശോധനാ പര്യടനങ്ങളുടെ ഭാഗമാണിത്. പരിശോധനയിൽ ഒരു സ്വർണ്ണക്കടയുടെ നിയമ ലംഘനം കണ്ടെത്തി. സ്വർണ്ണത്തിന്‍റെ വിലയും പണിക്കൂലിയും സംബന്ധിച്ച ഡാറ്റ നൽകുന്നതിൽ കട പരാജയപ്പെടുകയായിരുന്നു. കടയുടെ ഉടമയ്‌ക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു.

Related News