പ്രവർത്തനം തുടങ്ങി 10 മാസം; 250 രോഗികൾക്ക് സേവനം നൽകി ആര്‍ട്ടീരിയല്‍ യൂണിറ്റ്

  • 15/04/2024


കുവൈത്ത് സിറ്റി: സബാഹ് അല്‍ അഹമ്മദ് ഹാർട്ട് സെൻ്ററിലെ പുതിയ ആര്‍ട്ടീരിയൽ ആൻഡ് വാസ്കുലാര്‍ യൂണിറ്റ് ആരംഭിച്ച ശേഷം 250 ഓളം രോഗികൾക്ക് സേവനം നൽകിയതായി കണക്കുകള്‍. കഴിഞ്ഞ ജൂണിലാണ് പുതിയ യൂണിറ്റ് തുടങ്ങിയത്. രോഗികൾക്ക് ഔട്ട്പേഷ്യൻ്റ് ക്ലിനിക്കുകളിലും മെഡിക്കൽ കൺസൾട്ടേഷനുകളിലായും സേവനം നല്‍കുന്നുണ്ടെന്ന് സബാഹ് അൽ അഹമ്മദ് ഹാർട്ട് സെൻ്ററിലെയും അമിരി ഹോസ്പിറ്റലിലെയും കാർഡിയോളജിയിലും കാർഡിയോവാസ്കുലർ കത്തീറ്ററൈസേഷനിലും സീനിയർ സ്പെഷ്യലിസ്റ്റ് ആയ ഡോ. യഹ്യ അല്‍ അൻസാരി പറഞ്ഞു. 

സബാഹ് അൽ അഹമ്മദ് ഹാർട്ട് സെൻ്ററിൽ ധമനികളുടെ പ്രശ്നങ്ങൾ അനുഭവിക്കുന്ന രോഗികൾക്കുള്ള ക്ലിനിക്കുകൾ ഉൾപ്പെടുന്നു. അവയിൽ ഭൂരിഭാഗവും പാദങ്ങളിലെ ധമനികളിലെ പ്രശ്നങ്ങളാണ് കൈകാര്യം ചെയ്യുന്നത്. രക്തക്കുഴലുകൾ തുറന്ന് അവരെ ചികിത്സിക്കുന്നതിനാൽ, ഇസ്കെമിയ കാരണം മുറിവുകളുള്ള പ്രമേഹ രോഗികള്‍ക്കുള്ള ചികിത്സയും നല്‍കുന്നുണ്ടെന്ന് ഡോ. യഹ്യ അല്‍ അൻസാരി പറഞ്ഞു.

Related News