ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവ സ്റ്റോക്ക് ചെയ്യണമെന്ന് നിര്‍ദേശം

  • 15/04/2024


കുവൈത്ത് സിറ്റി: ഇസ്രയേലിനെതിരായ ഇറാൻ ആക്രമണത്തെത്തുടർന്ന് മേഖലയിൽ സംഘര്‍ഷ സാധ്യത ഉടലെടുത്തതോടെ ഹോം ഫ്രണ്ട് സംരക്ഷിക്കുന്നതിനുള്ള പത്ത് നിർദ്ദേശങ്ങൾ കുവൈത്ത് കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ മേധാവി മിഷാൽ അൽ മന സർക്കാരിന് സമർപ്പിച്ചു. ഭക്ഷണം, മരുന്ന്, ഇന്ധനം തുടങ്ങിയ അടിസ്ഥാനപരവും ആവശ്യമുള്ളതുമായ ചരക്കുകളുടെ സ്റ്റോക്ക് സുരക്ഷിതമാക്കണണെന്ന് അൽ മന പറഞ്ഞു. അതുവഴി വിതരണ ശൃംഖലയിൽ തടസമുണ്ടായാൽ അവ വേഗത്തിൽ ഉപയോഗപ്പെടുത്താൻ കഴിയുമെന്നുള്ളതാണ് ആദ്യത്തെ നിര്‍ദേശം.

ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മറ്റും ആരോഗ്യ മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, നാഷണൽ ഗാർഡ് തുടങ്ങിയ മന്ത്രാലയങ്ങളെ ഉള്‍പ്പെടുത്തി ഒരു അടിയന്തര കമ്മിറ്റി രൂപീകരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അപകടസാധ്യതകളെക്കുറിച്ച് ആനുകാലിക വിശകലനങ്ങൾ നടത്തേണ്ടതിന്‍റെ ആവശ്യകതയും അവയ്ക്ക് മികച്ച തയ്യാറെടുപ്പിനായി യുദ്ധസമയത്ത് ഉണ്ടാകാവുന്ന വിവിധ പ്രതിസന്ധികളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യണമെന്നും അല്‍ മന നിര്‍ദേശങ്ങളില്‍ വ്യക്തമാക്കി.

Related News