കുവൈത്തിൽ അസ്ഥിര കാലാവസ്ഥാ; മുന്നറിയിപ്പ്

  • 15/04/2024


കുവൈത്ത് സിറ്റി: രാജ്യത്ത് ഒറ്റപ്പെട്ട മഴ നാളെ വരെ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. നേരിയ തോതിൽ മിതമായ തീവ്രതയുള്ള, ചിലപ്പോൾ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യതയുള്ളത്. കാറ്റിന് സാധ്യതയുള്ളതിനാൽ പൊടി ഉയരാനും ഇടയുണ്ട്. ഉയർന്ന തിരമാല നിർദേശവും കാലാവസ്ഥ വിദ​ഗ്ധർ നൽകിയിട്ടുണ്ട്. നാളെ ഉച്ചയോടെ മഴ സാഹചര്യം മാറി കാലാവസ്ഥ സാധാരണ നിലയിലാകും. നാളെ ഉച്ചയ്ക്ക് ശേഷം കാലാവസ്ഥ പൊതുവെ പകൽ ചൂടും രാത്രി മിതമായ അവസ്ഥയിലുമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Related News