ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹിനെ കുവൈറ്റ് പ്രധാനമന്ത്രിയായി നിയമിച്ച് ഉത്തരവിറങ്ങി

  • 15/04/2024


കുവൈത്ത് സിറ്റി: ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹിനെ പ്രധാനമന്ത്രിയായി നിയമിച്ച് അമീരി ഉത്തരവ് പുറത്തിറങ്ങി. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ചുമതലപ്പെടുത്തിക്കൊണ്ടാണ് ഉത്തരവ് വന്നിട്ടുള്ളത്. ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹിനെ പ്രധാനമന്ത്രിയായി നിയമിക്കുന്നുവെന്നും പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നതിനും അവരെ നിയമിക്കുന്നതിനുള്ള ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നതിന് അവരുടെ പേരുകൾ നിർദേശിക്കുന്നതിനും അദ്ദേഹത്തെ ചുമതലപ്പെടുത്തുന്നുവെന്നും ഉത്തരവിൽ പറയുന്നു. പ്രധാനമന്ത്രി ഈ ഉത്തരവ് നടപ്പിലാക്കുകയും ദേശീയ അസംബ്ലിയെ അറിയിക്കുകയും അത് പുറപ്പെടുവിച്ച തീയതി മുതൽ പ്രാബല്യത്തിൽ വരികയും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും വേണം.

Related News