തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തല്‍; പ്രവാസിക്കെതിരെ പരാതി

  • 15/04/2024


കുവൈത്ത് സിറ്റി: ലൈസൻസില്ലാത്ത തോക്ക് കൈവശം വച്ച കേസില്‍ ഒരു പ്രവാസിയെ സാദ് അൽ അബ്ദുല്ല ജയിലിൽ തടങ്കലിൽ വയ്ക്കാൻ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ചില വ്യക്തികളെ കൊല്ലുമെന്ന് പ്രവാസി ഭീഷണിപ്പെടുത്തിയതിനും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. കുവൈത്തി പൗരനാണ് സാദ് അൽ അബ്ദുല്ല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഒരു പ്രവാസി (23 വയസ്സ്) പുലർച്ചെ ഒരു മണിയോടെ തോക്കുമായി വീട്ടിൽ കയറി തൻ്റെ രണ്ട് മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. പ്രതിയും പരാതിക്കാരന്‍റെയും മക്കളും തമ്മിലുള്ള ബന്ധം എന്താണെന്ന് വ്യക്തമായിട്ടില്ല. അതുകൊണ്ട് ഇരുവരുടെയും മൊഴിയെടുക്കാനാണ് അധികൃതരുടെ തീരുമാനം.

Related News