പുകവലിക്കാരുടെ എണ്ണത്തിൽ കുവൈത്ത് ആഗോളതലത്തിൽ 88-ാം സ്ഥാനത്ത്, അറബ് ലോകത്തിൽ

  • 16/04/2024


കുവൈത്ത് സിറ്റി: പുകവലിക്കാരുടെ എണ്ണത്തിൽ കുവൈത്ത് ആഗോളതലത്തിൽ 88-ാം സ്ഥാനത്തും അറബ് ലോകത്ത് എട്ടാം സ്ഥാനത്തുമാണെന്ന് കണക്കുകൾ. ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ 9.17 ശതമാനമാണ് കുവൈത്തിലെ പുകവലിക്കാരുടെ എണ്ണം. അമേരിക്കൻ പ്ലാറ്റ്‌ഫോമായ വൈസ്‌വോട്ടർ അടുത്തിടെ നടത്തിയ ഒരു പഠനത്തെ അടിസ്ഥാനമാക്കി 158 രാജ്യങ്ങളെയാണ് റാങ്ക് ചെയ്തിട്ടുള്ളത്. ചില രാജ്യങ്ങളിൽ പുകവലി നിരക്ക് ഭയാനകമാംവിധം ഉയർന്നതാണെന്ന് പഠനം വ്യക്തമാക്കുന്നു. പസഫിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ ദ്വീപ് രാഷ്ട്രമായ നൗറുവിൽ ജനസംഖ്യയുടെ പകുതിയോളം (48.50 ശതമാനം) പുകവലിക്കാരാണ്. 44.1 ശതമാനവുമായി മ്യാൻമർ രണ്ടാമതും 39.8 ശതമാനവുമായി സെർബിയ മൂന്നാമതും 39.3 ശതമാനവുമായി പാപുവ ന്യൂ ഗിനിയ നാലാമതുമാണ്.

Related News