ഇന്ധന വില വർധിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി സർക്കാർ

  • 16/04/2024


കുവൈത്ത് സിറ്റി: ഇന്ധന വില വർധിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി സർക്കാർ. ഇന്ധന വില വർധന സംബന്ധിച്ച് തിങ്കളാഴ്ച ഒരു പ്രതിനിധി ഉന്നയിച്ച അവകാശവാദങ്ങൾ സർക്കാർ വക്താവായ അമീർ അൽ-അജ്മി നിഷേധിച്ചു. ഇന്ധനവില വർധിപ്പിക്കുന്ന കാര്യത്തിൽ സർക്കാർ അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ല. സാമ്പത്തിക കാര്യ മന്ത്രിതല സമിതിയിൽ വിഷയം ഇപ്പോഴും ചർച്ചയിലാണെന്നും ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അൽ അജ്മി വ്യക്തമാക്കി. 

നേരത്തെ, 2024 ജൂൺ 1 മുതൽ ഇന്ധനവില 25 ശതമാനം വർധിപ്പിക്കാനുള്ള തീരുമാനം താൽക്കാലികമായി നിർത്തിവയ്ക്കാൻ എംപിയായി തിരഞ്ഞെടുക്കപ്പെട്ട ഷുഐബ് അൽ മുവൈസ്രി സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. ക്യാബിനറ്റിലെ സാമ്പത്തിക കാര്യ സമിതി മാർച്ച് 27 ന് ഈ വർദ്ധനവ് ശുപാർശ ചെയ്തതായും ഏപ്രിൽ 1 ന് അംഗീകരിച്ചതായുമാണ് അൽ മുവൈസ്രി പറഞ്ഞത്. പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിൽ സർക്കാരിന് ആഗ്രഹമില്ലെന്നാണ് ഈ തീരുമാനത്തിൻ്റെ അർത്ഥമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related News