ബോധപൂർവം മറ്റൊരു വാഹനവുമായി കൂട്ടിയിടിപ്പിച്ച് അപകടമുണ്ടാക്കാൻ ശ്രമിച്ച കുവൈറ്റ് പ്രവാസി അറസ്റ്റിൽ

  • 16/04/2024


കുവൈത്ത് സിറ്റി: ബോധപൂർവം മറ്റൊരു വാഹനവുമായി കൂട്ടിയിടിപ്പിച്ച് അപകടമുണ്ടാക്കാൻ ശ്രമിച്ച പ്രവാസി അറസ്റ്റിൽ. ചില സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രചരിച്ച വീഡിയോ ക്ലിപ്പിൽ പ്രത്യക്ഷപ്പെട്ട ഈജിപ്ഷ്യൻ കമ്മ്യൂണിറ്റിയിൽ നിന്നുള്ള ഒരു വാഹന ഡ്രൈവറെയാണ് പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇയാളുടെ വാഹനം കണ്ടുക്കെട്ടിയതായും പിഴകൾ ചുമത്തിയതായും അധികൃതർ വ്യക്തമാക്കി. രാജ്യത്ത് നിന്ന് നാടുകടത്താനുള്ള തയ്യാറെടുപ്പിനായി ഡ്രൈവറെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റിൻ്റെ കസ്റ്റഡിയിൽ വിട്ടു.

Related News