മാർച്ചിൽ കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്തത് 1,067,674 പേർ

  • 16/04/2024


കുവൈത്ത് സിറ്റി: മാർച്ച് മാസത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തത് 1,067,674 യാത്രക്കാരാണെന്ന് കണക്കുകൾ. കുവൈത്ത് ഇൻ്റർനാഷണൽ എയർപോർട്ടിൽ യാത്രക്കാരുടെ എണ്ണത്തിൽ എട്ട് ശതമാനം കുറവും വിമാന ഗതാഗതത്തിൽ ഏഴ് ശതമാനം വർധനയും ഉണ്ടായപ്പോൾ എയർ കാർഗോ ട്രാഫിക്ക് 14 ശതമാനം വർധിച്ചുവെന്ന് ഏവിയേഷൻ സേഫ്റ്റി, എയർ ട്രാൻസ്‌പോർട്ട്, സിവിൽ ഏവിയേഷൻ സെക്യൂരിറ്റി എന്നിവയുടെ ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അബ്ദുള്ള അൽ റാജ്ഹി പറഞ്ഞു.

കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ചാണ് യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വന്നത്. മാർച്ചിൽ രാജ്യത്തേക്ക് എത്തിയ യാത്രക്കാരുടെ എണ്ണം 552,856 ആണ്യ അതേസമയം രാജ്യത്ത് നിന്ന് വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പുറപ്പെടുന്ന യാത്രക്കാരുടെ നീക്കം 514,818 ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കും സർവീസ് നടത്തിയ വിമാനങ്ങളുടെ മൊത്തം എണ്ണം 9,950 ആണ്. കഴിഞ്ഞ വർഷം മാർച്ചിൽ ഇത് 9,283 ആയിരുന്നു.

Related News