കുവൈത്തിൽ നിന്നുള്ള ഹജ്ജ് തീർഥാടകർ സൗദി ആരോഗ്യ വ്യവസ്ഥകൾ പാലിക്കണം

  • 16/04/2024


കുവൈത്ത് സിറ്റി: ഹജ്ജ് നിർവഹിക്കാൻ സൗദി അറേബ്യയിലേക്ക് പോകുന്നവരുടെ ആരോഗ്യ നിബന്ധനകൾക്ക് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി. 2024 വർഷത്തേക്കുള്ള ഹജ്ജ്, ഉംറ യാത്രക്കാർ സൗദി അറേബ്യയിലെ ആരോഗ്യ അധികൃതരുടെ ശുപാർശകൾ അനുസരിച്ചുള്ള നിബന്ധനകൾ പാലിക്കണം. സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദേശപ്രകാരം ഹജ്ജ് യാത്രക്കാർ മസ്തിഷ്ക ജ്വരത്തിനെതിരെ പ്രതിരോധ കുത്തിവയ്പ് എടുക്കണം.

സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനുകൾ ഉപയോഗിച്ച് കോവിഡ് 19 വാക്സിനേഷൻ പൂർത്തീകരിച്ചിരിക്കണം. കുവൈത്ത് ഉപയോഗിക്കുന്ന എല്ലാ വാക്‌സിനുകളും സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ചവയാണ്. സീസണൽ ഇൻഫ്ലുവൻസയ്‌ക്കെതിരെ അവർക്ക് വാക്സിനേഷൻ നൽകണം. ഹജ്ജ് ആരോഗ്യ സർട്ടിഫിക്കറ്റുകൾ പ്രിവൻ്റീവ് ഹെൽത്ത് സെൻ്ററുകൾ വഴി വിതരണം ചെയ്യുകയും ആവശ്യമായ ഡാറ്റ പൂർണ്ണമായും പൂരിപ്പിക്കുകയും ചെയ്യണമെന്നത് അടക്കമുള്ള നിബന്ധനകളാണ് പാലിക്കേണ്ടത്.

Related News