കടൽ മാർഗം കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞ് കോസ്റ്റ് ഗാർഡ്

  • 16/04/2024


കുവൈത്ത് സിറ്റി: കടൽ മാർഗം രാജ്യത്തേക്ക് മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും കടത്താനുള്ള ശ്രമങ്ങൾ കോസ്റ്റ് ഗാർഡിൻ്റെ ജനറൽ അഡ്മിനിസ്ട്രേഷൻ തടഞ്ഞു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് കോസ്റ്റ് ഗാർഡിൻ്റെ ഇടപെടൽ. മയക്കുമരുന്ന് കടത്ത് തടയുന്നതിനും ലഹരി വസ്തുക്കളുടെ കള്ളക്കടത്ത് നിയന്ത്രിക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിലവിലുള്ള നടപടികളുടെ ഭാഗമായിട്ടായിരുന്നു കോസ്റ്റ് ഗാർഡ് പരിശോധന. നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷനുമായി സഹകരിച്ച്, കടൽ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് ഗണ്യമായ അളവിൽ മയക്കുമരുന്നുകളും സൈക്കോട്രോപിക് ഗുളികകളും കടത്താനുള്ള ശ്രമത്തിൽ ഉൾപ്പെട്ട ആറ് പേരെ അറസ്റ്റ് ചെയ്യാനും കോസ്റ്റ് ഗാർഡിന് കഴിഞ്ഞു.

Related News