കുവൈത്തും യുഎഇയും സഹകരണം ശക്തമാക്കുന്നു; നാടുകടത്തപ്പെട്ടവരെ ഇരുരാജ്യങ്ങളിലും പ്രവേശിപ്പിക്കില്ല

  • 17/04/2024


കുവൈത്ത് സിറ്റി: കുവൈത്തും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും തമ്മിലുള്ള ഉഭയകക്ഷി സുരക്ഷാ യോഗത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിന് നിരവധി നിർദേശങ്ങൾ വന്നതായി വൃത്തങ്ങൾ അറിയിച്ചു. കുവൈത്തിൽ നിന്നും എമിറേറ്റ്‌സിൽ നിന്നും നാടുകടത്തപ്പെട്ട പ്രവാസികളെ നാടുകടത്തിയ ശേഷം ഇരു രാജ്യങ്ങളിലേക്കും പ്രവേശിക്കുന്നത് തടയുന്നതിനുള്ള ഏകോപനമാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനൻ്റ് ജനറൽ ഷെയ്ഖ് സലേം അൽ നവാഫും എമിറാത്തി സുരക്ഷാ പ്രതിനിധി സംഘവും തമ്മിൽ ഉഭയകക്ഷി സഹകരണത്തിൻ്റെ വിവിധ മേഖലകളിൽ ചർച്ച നടത്തി.

ഇരു രാജ്യങ്ങളിൽ നിന്നും നാടുകടത്തപ്പെട്ടവരുടെ പേരും മറ്റ് വിവരങ്ങളും കൈമാറുന്നതിലും ഏകോപന നിലവാരം ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ വരും കാലയളവിൽ നടക്കാൻ സാധ്യതയുണ്ട്. ഇലക്ട്രോണിക് സുരക്ഷാ ലിങ്ക് വഴിയാകും ഇത് സാധ്യമാക്കുക. ഇരു രാജ്യങ്ങളും തമ്മിലുള്ള ഗതാഗത മേഖലയിലെ സഹകരണവും സുരക്ഷാ സഹകരണം ഏകീകരിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനെ കുറിച്ചും ചർച്ചകൾ നടന്നു.

Related News