ഭർത്താവ് കുട്ടികളെ തട്ടിക്കൊണ്ട് പോയതായി പരാതി നൽകി പ്രവാസി യുവതി

  • 17/04/2024


കുവൈത്ത് സിറ്റി: ഭർത്താവ് കുട്ടികളെ തട്ടിക്കൊണ്ട് പോയതായി പരാതി നൽകി പ്രവാസി യുവതി. മൈദാൻ ഹവല്ലി പോലീസ് സ്‌റ്റേഷനിലാണ് യുവതി പരാതി നൽകിയിട്ടുള്ളത്. സ്‌കൂളിന് മുന്നിൽ വെച്ച് മകനെയും മകളെയും ഭർത്താവ് തട്ടിക്കൊണ്ട് പോയെന്നും സ്വരാജ്യത്തേക്ക് രക്ഷപ്പെട്ടുവെന്നുമാണ് പരാതിയിൽ പറയുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകൽ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

Related News