ഗ്രോസറി സ്റ്റോറിൽ മോഷണം നടത്തിയ പ്രവാസികളെ പിടികൂടി; ഇവരെ നാടുകടത്തും

  • 17/04/2024


കുവൈത്ത് സിറ്റി: സാൽമിയ പ്രദേശത്തെ ​ഗ്രോസറി സ്റ്റോറിൽ മോഷണം നടത്തിയ പ്രവാസികളെ തിരിച്ചറിഞ്ഞു. ഇവർ ഈജിപ്ഷ്യൻ പൗരന്മാരാണ് എന്നാണ് അധികൃതർ നൽകുന്ന വിവരം. ചില സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രചരിച്ച ഒന്നിലധികം വീഡിയോ ക്ലിപ്പുകൾ വഴിയാണ് പ്രതികളെ തിരിച്ചറിയാൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെൻ്റിന് കഴിഞ്ഞത്. ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കാനും അവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യാനും തുടർന്ന് അവരെ രാജ്യത്ത് നിന്ന് നാടുകടത്താനും വീണ്ടും പ്രവേശിക്കുന്നത് തടയാനുമുള്ള നടപടികൾ തുടരുകയാണെന്ന് ആക്ടിംഗ് ആഭ്യന്തര മന്ത്രി, ഷെയ്ഖ് ഫഹദ് അൽ യൂസഫ് പറഞ്ഞു.

Related News