ഉപഭോക്താക്കളെ കബളിപ്പിച്ച രണ്ട് സ്റ്റോർ ഉടമകൾക്കെതിരെ നടപടി

  • 17/04/2024


കുവൈത്ത് സിറ്റി: അൽ ഫോർഡ പഴം-പച്ചക്കറി മാർക്കറ്റിനുള്ളിൽ പ്രവർത്തിക്കുന്ന രണ്ട് സ്റ്റോർ ഉടമകളെ വാണിജ്യ നിയമലംഘനങ്ങൾക്ക് പിടികൂടിയതായി വ്യവസായ മന്ത്രാലയം അറിയിച്ചു. ഉത്പന്നങ്ങൾ നിർമ്മിച്ച രാജ്യത്തിൻ്റെ ലേബലുകൾ മാറ്റുകയും വലിയ പാക്കേജുകളും ബോക്സുകളും ചെറിയവയായി വിഭജിക്കുകയും ചെയ്ത് ഉപഭോക്താക്കളെ കബളിപ്പിച്ചതായണ് കണ്ടെത്തിയിട്ടുള്ളത്. വ്യാപാര ചട്ടങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ചുമതലപ്പെടുത്തിയ പരിശോധനാ സംഘങ്ങൾ, മാർക്കറ്റിൽ നടത്തിയ പതിവ് പരിശോധനകളിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. വഞ്ചനാപരമായ പ്രവർത്തനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് കുറ്റക്കാരായ സ്റ്റോറുകളുടെ ഉടമകൾക്കെതിരെ നിയമ നടപടികൾ ഉടനടി ആരംഭിച്ചു.

Related News