സഹൽ ആപ്പ് ​ഹാക്ക് ചെയ്യപ്പെട്ടെന്ന പ്രചാരണം തള്ളി അധികൃതർ

  • 17/04/2024


കുവൈത്ത് സിറ്റി: സർക്കാരിന്റെ ഏകീകൃത ഓൺലൈൻ സേവന ആപ്പായ സഹൽ ഹാക്ക് ചെയ്യപ്പട്ടെന്ന പ്രചരാണം തള്ളി അധികൃതർ. ആപ്ലിക്കേഷൻ സാധാരണമായും സുരക്ഷിതമായും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ അഴിമതി വിരുദ്ധ അതോറിറ്റിയിൽ സാമ്പത്തിക സ്റ്റേറ്റ്മെന്റുകൾ നൽകണമെന്നുള്ള നോട്ടിഫിക്കേഷൻ ലഭിച്ചതോടെ ഒരു മില്യണിൽ അധികം ഉപയോക്താക്കളാണ് സൈറ്റിലേക്ക് എത്തിയത്. ഇതാണ് ആപ്പ് സ്ലോ ആകാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. ആപ്ലിക്കേഷൻ്റെ ചില ഉപയോക്താക്കൾ അഭിമുഖീകരിക്കുന്ന സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

Related News