കുവൈറ്റിൽ പോഷകഗുണങ്ങളെക്കുറിച്ചുള്ള പൊതുജന അവബോധം വർധിപ്പിക്കാൻ പുതിയ പദ്ധതി

  • 18/04/2024


കുവൈത്ത് സിറ്റി: പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിലെ പോഷകഗുണങ്ങളെക്കുറിച്ചുള്ള പൊതുജന അവബോധം വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ഫുഡ് ആൻഡ് ന്യൂട്രീഷൻ ജനറൽ അതോറിറ്റി ഒരു പുതിയ പദ്ധതിക്ക് തുടക്കമിട്ടു. യുവർ ഹാൻഡ് ഈസ് ഇൻ അവർ ഹാൻഡ് എന്ന പദ്ധതിയിൽ ഭക്ഷണ പാക്കേജുകളുടെ മുൻവശത്ത് ട്രാഫിക് ലൈറ്റ് സിഗ്നൽ പതിക്കുന്നു. പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങൾ ഭക്ഷണ പാക്കിലെ പോഷക ഗുണത്തെ സൂചിപ്പിക്കും. ഇത് ഉപഭോക്താക്കൾക്ക് അറിവോടെയുള്ള ഭക്ഷണ തിരഞ്ഞെടുപ്പുകൾ എളുപ്പമാക്കുമെന്ന് അധികൃതർ പറഞ്ഞു.

കുവൈത്ത് വിഷൻ 2035-നൊപ്പം ലോകാരോഗ്യ സംഘടനയുടെ ശുപാർശകൾ പാലിച്ചുകൊണ്ടാണ് പുതിയ പദ്ധതി. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അമിതവണ്ണത്തെ ചെറുക്കുന്നതിനും പോഷകാഹാരവുമായി ബന്ധപ്പെട്ട വിട്ടുമാറാത്ത പകർച്ചവ്യാധികൾ തടയുന്നതിനുമുള്ള ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കുന്നത്. പ്രാദേശികമായി പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ ഉത്പാദിപ്പിക്കുന്ന എല്ലാ കമ്പനികളേയും പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്.

Related News