60000 ദിനാറിന്റെ ചെമ്പുകമ്പി മോഷണം; പ്രവാസികൾ പിടിയിൽ

  • 18/04/2024

 


കുവൈത്ത് സിറ്റി: വൈദ്യുതി മന്ത്രാലയത്തിൽ നിന്ന് ചെമ്പ് കേബിളുകൾ മോഷ്ടിക്കുന്ന സംഘത്തെ സുറ പോലീസ് സ്റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പ്രവാസികളായ നാലംഗ സംഘത്തിൻ്റെ പക്കൽ നിന്ന് മോഷ്ടിച്ച വസ്തുക്കളും മോഷണത്തിനും വെട്ടിപ്പിനും ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെത്തി. ചോദ്യം ചെയ്യലിൽ, വ്യാജ യൂണിഫോം ധരിച്ച് എംഇഡബ്ല്യു തൊഴിലാളികളെപ്പോലെ ആൾമാറാട്ടം നടത്തി/യാണ് ഇവർ മോഷണം നടത്തിയതെന്ന് സമ്മതിച്ചിട്ടുണ്ട്. മോഷ്ടിച്ച സാധനങ്ങൾ മറ്റൊരു പ്രവാസിക്ക് 1,000 ദിനാറിന് വിറ്റു. അവർ ചെമ്പ് ഉരുക്കി വിൽക്കുന്നതാണ് രീതി. അഞ്ചാമത്തെ പ്രവാസിയെ തിരഞ്ഞപ്പോൾ ഏകദേശം 60,000 ദിനാർ വിലയുള്ള ചെമ്പ് കണ്ടെടുക്കാൻ കഴിഞ്ഞെന്നും അധികൃതർ അറിയിച്ചു.

Related News