പ്രവാസിയെ കബളിപ്പിച്ച് 100000 തട്ടിയെടുത്ത ബാങ്ക് ജീവനക്കാരന് തടവ് ശിക്ഷ

  • 19/04/2024


കുവൈത്ത് സിറ്റി: ഒരു പ്രവാസിയുടെ അക്കൗണ്ടിൽ നിന്ന് 100,000 ദിനാർ പിടിച്ചെടുത്ത ബാങ്ക് ജീവനക്കാരന് ശിക്ഷ വിധിച്ച് അപ്പീൽ കോടതി. കുവൈത്തി പൗരനായ ജീവനക്കാര് അഞ്ച് വർഷത്തെ തടവാണ് കൗൺസിലർ നാസർ സലേം അൽ ഹെയ്‌ഡിൻ്റെ നേതൃത്വത്തിലുള്ള അപ്പീൽ കോടതി വിധിച്ചിട്ടുള്ളത്. 100,000 ദിനാർ ചെക്ക് നൽകിയതിന് ബാങ്ക് പേപ്പറുകളും അക്കൗണ്ട് സ്റ്റേറ്റ്‌മെൻ്റും ഇടപാട് രേഖകളും ബാങ്ക് ജീവനക്കാരൻ വ്യാജമായി നിർമ്മിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ കേസിൽ വാദം ഉന്നയിച്ചു.

ഡെപ്പോസിറ്റിൽ നിക്ഷേപിക്കുന്നുവെന്ന് പ്രവാസിയെ വിശ്വസിപ്പിച്ച ശേഷമാണ് ഇയാൾ തുക കൈക്കലാക്കിയത്. ഇറാനിയൻ പൗരനായതിനാൽ പ്രവാസിയുടെ അറബി ഭാഷയിലുള്ള അറിവില്ലായ്മ മുതലെടുത്ത പ്രതി പ്രതിമാസം നിക്ഷേപം നടത്തി പ്രതിമാസ ലാഭം സമ്പാദിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. മേൽപ്പറഞ്ഞ തുകയ്ക്കുള്ള ചെക്ക് ഉൾപ്പെടെയുള്ള പേപ്പറുകളിൽ പ്രതി തന്നെയാണ് ഒപ്പിട്ടതും. ബാങ്കിലെ ക്യാമറകൾ, സാക്ഷികളുടെയും ഇരയുടെയും മൊഴികൾ, ഡിറ്റക്ടീവുകൾ നടത്തിയ അന്വേഷണങ്ങൾ എന്നീ തെളിവുകൾ ബാങ്ക് ജീവനക്കാരന് എതിരാണെന്ന് കോടതി കണ്ടെത്തി.

Related News