ശമ്പളം ലഭിച്ചില്ല; അക്കൗണ്ടൻ്റിനെ ആക്രമിച്ച പ്രവാസി തൊഴിലാളികൾ കുവൈത്തിൽ അറസ്റ്റിൽ

  • 19/04/2024


കുവൈത്ത് സിറ്റി: ഫിനാൻഷ്യൽ ഓഫീസറുമായുള്ള വാക്കേറ്റത്തെ തുടർന്ന് 14 തൊഴിലാളികൾ അറസ്റ്റിൽ, വ്യാഴാഴ്ച തലസ്ഥാന നഗരത്തിൻ്റെ ഹൃദയഭാഗത്താണ് സംഭവം. ഒരു കൂട്ടം പ്രവാസി തൊഴിലാളികൾ അവരുടെ ജോലിസ്ഥലത്ത് അനധികൃതമായി കടന്നുകയറി ഫിനാൻഷ്യൽ ഉദ്യോഗസ്ഥനെ മർദിക്കുകയായിരുന്നു. തുടർന്ന് സാൽഹിയ പോലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും തൊഴിലാളികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

അക്കൗണ്ടൻ്റിൻ്റെ ഓഫീസ് ലക്ഷ്യമിട്ട് ഏകദേശം 14 തൊഴിലാളികൾ കമ്പനി വളപ്പിലേക്ക് അതിക്രമിച്ച് കയറിയെന്നാണ് പൊലീസ് പറയുന്നത്. ശമ്പളം ലഭിക്കാത്തതിനെ തുടർന്നുള്ള അവരുടെ പരാതികളാണ് അക്രമത്തിൽ കലാശിച്ചത്. പരിക്കേറ്റ അക്കൗണ്ടൻ്റിനെ ഉടൻ തന്നെ അൽ അമിരി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തലയ്ക്കും കഴുത്തിനുമെല്ലാം പരിക്കേറ്റിട്ടുണ്ട്. തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണത്തിനും നിയമനടപടിക്കുമായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്.

Related News