വീണ്ടും ഓൺലൈൻ തട്ടിപ്പ്; പ്രവാസിയുടെ അക്കൗണ്ട് കാലിയായി

  • 18/05/2024


കുവൈത്ത് സിറ്റി: വീണ്ടും ഓൺലൈൻ തട്ടിപ്പിന് ഇരയായി പ്രവാസി. ഒരു കുവൈത്തി ദിനാർ അടയ്‌ക്കാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്‌ത ഉടൻ പ്രവാസിയുടെ ബാങ്ക് അക്കൗണ്ട് കാലിയാവുകയായിരുന്നു. ഒടിപി പങ്കിട്ടിട്ടില്ലെന്നും എന്നാൽ ബാങ്ക് ബാലൻസ് മിനിറ്റുകൾക്കുള്ളിൽ പൂജ്യമായി മാറിയെന്നുമാണ് പ്രവാസി പറയുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രവാസിക്ക് ബാങ്ക് ജീവനക്കാരിയാണെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീയിൽ നിന്ന് ഒരു ടെലിഫോൺ കോൾ വന്നുവെന്നാണ് സുരക്ഷാ അധികൃതർ പറയുന്നത്.

അക്കൗണ്ട് സജീവമാക്കുന്നതിന് ഒരു കുവൈത്തി ദിനാർ അടയ്‌ക്കാൻ ബാങ്ക് ഒരു ലിങ്ക് അയയ്‌ക്കുമെന്ന് ഈ സ്ത്രീ അറിയിക്കുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം മൊബൈൽ ഫോണിൽ നിന്നല്ലാതെ മറ്റൊരു ഫോണിൽ നിന്ന് വാട്ട്‌സ്ആപ്പ് വഴി പ്രവാസിക്ക് ഒരു കോൾ വന്നു. ലിങ്ക് വഴി ഒരു കുവൈത്തി അടയ്ക്കാൻ ശ്രമിച്ചെങ്കിലും ഇടപാട് പൂർത്തിയായിട്ടില്ലെന്ന് സൂചിപ്പിക്കുന്ന സന്ദേശം ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ 343 കുവൈത്തി ദിനാർ നഷ്ടമായതായി വ്യക്തമാവുകയായിരുന്നു.

Related News