ചരിത്രത്തിലെ തന്നെ അഭൂതപൂർവമായ വൈദ്യുത പ്രതിസന്ധി അനുഭവിച്ച് കുവൈത്ത്

  • 20/06/2024


കുവൈത്ത് സിറ്റി: ചരിത്രത്തിലെ തന്നെ അഭൂതപൂർവമായ വൈദ്യുത പ്രതിസന്ധി അനുഭവിച്ച് കുവൈത്ത്. രാജ്യത്തെ ആറ് ഗവർണറേറ്റുകളിലെ ഡസൻ കണക്കിന് റെസിഡൻഷ്യൽ ഏരിയകളിലാണ് ഇന്നലെ വൈദ്യുതി നിലച്ചത്. പീക്ക് കാലയളവിൽ വൈദ്യുത ലോഡുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ വൈദ്യുത പവർ ഉൽപ്പാദന സ്റ്റേഷനുകളുടെ ശേഷിക്കുറവ് കാരണമാണ് ഈ പ്രതിസന്ധിയുണ്ടായത്. മുൻ വർഷങ്ങളിലെ ഇതേ കാലയളവുകളെ അപേക്ഷിച്ച് ഉയർന്ന താപനിലയും വൈദ്യുതി മുടക്കത്തിന് കാരണമായെന്ന് വൈദ്യുതി മന്ത്രാലയം വ്യക്തമാക്കുന്നു.

അതേസമയം, എത്ര പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം ഉണ്ടായെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, 34ൽ അധികം പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങിയെന്നാണ് വൃത്തങ്ങൾ പറയുന്നത്. വൈദ്യുത സംവിധാനത്തിൻ്റെ സ്ഥിരത സംരക്ഷിക്കുന്നതിനായി, പരമാവധി ഒന്ന് മുതൽ രണ്ട് മണിക്കൂർ വരെയുള്ള കാലയളവിൽ പ്രോഗ്രാം ചെയ്ത തടസങ്ങൾ ഉൾപ്പെടെ ചില മുൻകരുതൽ നടപടികൾ മന്ത്രാലയം സ്വീകരിച്ചിരുന്നു. പീക്ക് സമയത്ത് വൈദ്യുതി ഉപഭോഗം യുക്തിസഹമാക്കാൻ മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.

Related News