കുവൈത്തിൽ വരും ദിവസങ്ങളിലും താപനില ഉയരുമെന്ന് മുന്നറിയിപ്പ്

  • 20/06/2024


കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിലും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. രാജ്യത്തെ ഭൂരിഭാഗം ഭൂപ്രദേശങ്ങളിലും 51 മുതൽ 52 ഡിഗ്രി സെൽഷ്യസ് വരെ പരമാവധി താപനില രേഖപ്പെടുത്തുമെന്ന് കാലാവസ്ഥ വിദ​ഗ്ധൻ അബ്‍ദുൾഅസീസ് അൽ ഖരാവി പറഞ്ഞു. കാലാവസ്ഥ പൊതുവെ പകൽ സമയത്ത് വളരെ ചൂടും രാത്രിയിൽ ചൂടും ആയിരിക്കും. സജീവമായ വടക്കുപടിഞ്ഞാറൻ കാറ്റ്, പ്രത്യേകിച്ച് തുറന്ന പ്രദേശങ്ങളിൽ ചിലപ്പോൾ പൊടി ഉയർത്തുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

Related News