പാർപ്പിട നിയമലംഘനങ്ങൾക്കെതിരെയുള്ള നടപടികൾ ശക്തമാക്കി കുവൈത്ത്

  • 20/06/2024


കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് ഹവല്ലി പ്രദേശത്ത് പാർപ്പിട നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനായി സുരക്ഷാ പരിശോധന നടത്തി. തൊഴിലാളികളുടെ അവകാശങ്ങളെക്കാൾ സാമ്പത്തിക നേട്ടത്തിന് മുൻഗണന നൽകുന്ന നിയമ ലംഘകരോട് സഹിഷ്ണുത കാണിക്കില്ലെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് വ്യക്തമാക്കി. നിയമം കർശനമായി നടപ്പാക്കൽ, എല്ലാ പാർപ്പിട ലംഘനങ്ങളും നീക്കം ചെയ്യൽ, അനുമതി നൽകിയ ഉപയോഗത്തിനല്ലാതെ മറ്റ് ആവശ്യങ്ങൾക്കായി ചൂഷണം ചെയ്യപ്പെടുന്ന പ്രോപ്പർട്ടികളുടെ ക്രമപ്പെടുത്തൽ എന്നിവയുടെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. സമഗ്രമായ പരിശോധനയുടെ ഭാഗമായി, ആഭ്യന്തര മന്ത്രി രാജ്യത്തെ താമസ, തൊഴിൽ നിയമങ്ങൾ (ആർട്ടിക്കിൾ 20) ലംഘിക്കുന്ന വ്യക്തികൾക്കായുള്ള അഭയകേന്ദ്രം കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു.

Related News