വൈദ്യുതി മുടക്കം: പ്രശ്നങ്ങൾ എത്രയും വേ​ഗം പരിഹരിക്കാൻ വൈദ്യുതി മന്ത്രിയെ ചുമതലപ്പെടുത്തി കുവൈറ്റ് മന്ത്രിസഭ

  • 20/06/2024


കുവൈത്ത് സിറ്റി: ആറ് ഗവർണറേറ്റ് മേഖലകളിലെ ചില ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങിയതിൻ്റെ കാരണങ്ങളെക്കുറിച്ച് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രിഡോ. മഹമൂദ് അബ്ദുൽ അസീസ് ബൗഷാഹ്‌രി മന്ത്രിസഭയ്ക്ക് വിശദീകരണം നൽകി. ബയാൻ കൊട്ടാരത്തിൽ പ്രധാനമന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹിൻ്റെ അധ്യക്ഷതയിൽ മന്ത്രിമാരുടെ കൗൺസിൽ അതിൻ്റെ പ്രതിവാര യോഗം ഇന്നലെ ചേരുകയായിരുന്നു. 

പീക്ക് സമയവും ഉയർന്ന താപനിലയിലും വൈദ്യുത ലോഡുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യകത നിറവേറ്റാൻ വൈദ്യുതോർജ്ജ ഉൽപാദന സ്റ്റേഷനുകളുടെ ശേഷിയില്ലായ്മയാണ് ഫലമായാണ് കുവൈത്തിൽ വൈദ്യുതി മുടങ്ങിയത്. ഈ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കാനും പരിഹാരം കാണാനും മന്ത്രിമാരുടെ കൗൺസിൽ വൈദ്യുതി മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വൈദ്യുത ഊർജ ഉൽപ്പാദന പ്ലാൻ്റുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള മെയിൻ്റനൻസ് കരാറുകളും ടെൻഡറുകളും യഥാക്രമം വരും ആഴ്ചകളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി വിശദീകരിച്ചു.

Related News