വൈദ്യുതി മുടക്കം: കുവൈത്തിലെ ട്രാഫിക് സിഗ്നലുകളിൽ കർമ്മനിരതരായി ട്രാഫിക് ഉദ്യോഗസ്ഥർ

  • 21/06/2024


കുവൈത്ത് സിറ്റി: വൈദ്യുതി മുടക്കത്തിന്റെ പശ്ചാത്തലത്തിൽ സുപ്രധാന നടപടികളുമായി ട്രാഫിക്ക് വിഭാ​ഗം. ട്രാഫിക് എഞ്ചിനീയറിംഗ് അഫയേഴ്‌സ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അസിസ്റ്റൻ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് അൽ അദ്വാനി ഉന്നത ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. വൈദ്യുതി മുടക്കം ഉണ്ടാകുന്ന സാഹചര്യത്തിൽ ട്രാഫിക് ഇൻ്റർസെക്ഷനുകളിൽ ബാക്കപ്പ് ജനറേറ്ററുകൾ എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന് ഏകോപിപ്പിക്കുകയും പരിശീലനം നൽകുകയും ചെയ്തു.

പ്രധാനമായും വൈദ്യുതി മുടക്കം ഉണ്ടാകുമ്പോൾ സിം​ഗ്നലുകൾ പ്രവർ്തിക്കാത്ത സാഹചര്യത്തിൽ ട്രാഫിക് ജം​ഗ്ഷനുകളിൽ ബാക്കപ്പ് ഇലക്ട്രിക്കൽ ജനറേറ്ററുകൾ എങ്ങനെ ഉപയോ​ഗിക്കണമെന്ന് ട്രാഫിക് എൻജിനീയറിങ് വിഭാഗത്തിലെ എൻജിനീയർമാർ ട്രാഫിക് ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. ജനറേറ്ററുകൾ മാനുവലായി പ്രവർത്തിപ്പിക്കുന്നതിനുള്ള സംവിധാനം ട്രാഫിക് പട്രോളിംഗ് അംഗങ്ങളും വിശദീകരിച്ചു. ഒരു ട്രാഫിക് ഇൻ്റർസെക്ഷനിലും ഇന്ന് തടസങ്ങൾ ഉണ്ടായില്ല. ട്രാഫിക് എൻജിനീയറിങ് ഡിപ്പാർട്ട്‌മെൻ്റ് 24 മണിക്കൂറും ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയാറാണെന്നും അധികൃതർ പറഞ്ഞു.

Related News