രണ്ടു ദിവസത്തെ വൈദ്യുതി മുടക്കം; കുവൈത്തിന്റെ ഭക്ഷ്യ സുരക്ഷയെ ബാധിക്കും ?

  • 21/06/2024


കുവൈത്ത് സിറ്റി: കഴിഞ്ഞ രണ്ട് ദിവസസങ്ങളിൽ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് വഫ്ര, അബ്ദാലി കാർഷിക മേഖലകളിൽ നിരവധി കാർഷിക വിളകൾ നശിച്ചു. കാർഷിക ഉൽപാദനവുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് കുവൈത്ത് കർഷക യൂണിയൻ പ്രസിഡൻ്റ് ജാബർ അൽ അസ്മി വൈദ്യുതി, ജല മന്ത്രി ഡോ. മഹമൂദ് ബുഷെഹ്‌രിയോട് അഭ്യർത്ഥിച്ചു. വൈദ്യുത പ്രവാഹത്തിൻ്റെ തുടർച്ച ഉറപ്പാക്കാൻ ഇലക്ട്രിക് ജനറേറ്ററുകളും സബ്‌സിഡിയുള്ള ഡീസലും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

ഫാമുകളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കപ്പെട്ടത് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഇത് രാജ്യത്തിൻ്റെ ഭക്ഷ്യ സുരക്ഷയുടെ സംരക്ഷണം തന്നെ താറുമാറാക്കും. കുവൈത്തിലെ എല്ലാ റെസിഡൻഷ്യൽ ഏരിയകളിലെയും ഉപഭോക്താക്കൾക്ക് ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിനും പുതിയ പച്ചക്കറികളും പഴങ്ങളും ദിവസേന നൽകുന്നതിനും സംഭാവന ചെയ്യുന്ന ഫാമുകളെയാണ് പ്രോഗ്രാം ചെയ്ത പവർ കട്ടിംഗ് ബാധിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Related News