കുവൈത്ത് എയർപോർട്ട് വഴി സ്‌മാർട്ട്‌ഫോൺ കള്ളക്കടത്ത്; പ്രവാസിയെ നാടുകടത്തി

  • 21/06/2024


കുവൈത്ത് സിറ്റി: നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി കുവൈത്ത് വിമാനത്താവളത്തിലെ നിരീക്ഷണം കടുപ്പിച്ച് അധികൃതർ. ഇതിനിടെ അസാധാരണമായ ഒരു സാഹചര്യത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പതിവായി സന്ദർശിക്കുന്ന ഒരു പ്രവാസിയെ അധികൃതർ നിരീക്ഷിച്ചു. ഈ വ്യക്തി സ്വന്തം നാട്ടിലേക്ക് പോകുന്ന യാത്രക്കാർക്ക് സ്മാർട്ട്ഫോണുകൾ നൽകാൻ ശ്രമിക്കുന്നതാണ് നിരവധി വട്ടം ശ്രദ്ധയിൽപ്പെട്ടത്. പത്തിലേറെ തവണ ഇത്തരത്തില് പെരുമാറുന്നത് നിരീക്ഷിച്ചതിനെ തുടർന്ന് പ്രവാസിയെ അറസ്റ്റ് ചെയ്തു. ഈ പ്രവർത്തനത്തിലൂടെ താൻ ലാഭം നേടിയിരുന്നതായി പ്രവാസി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. പ്രവാസിയെ നാടുകടത്തുകയും വീണ്ടും രാജ്യത്തേക്ക് വരാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.

Related News