കുവൈറ്റിലെ ഇന്ത്യന്‍ എംബസി പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണം ആഘോഷിച്ചു

  • 21/06/2024

കുവൈറ്റ് സിറ്റി : പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണം ജൂണ്‍ 21 ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ നടന്നു. യോഗാ പരിശീലകരും, പ്രേമികളും, നയതന്ത്ര സേനാംഗങ്ങളും, കുവൈറ്റിൽ നിന്നുള്ള സുഹൃത്തുക്കളും, ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങളും പരിപാടിയിൽ  പങ്കെടുത്തു.

ചടങ്ങിൽ  അടുത്തിടെ നടന്ന ദാരുണമായ മംഗഫ് തീപിടിത്ത സംഭവത്തിൽ നഷ്ടപ്പെട്ട വിലപ്പെട്ട ജീവനുകളുടെ സ്മരണയിൽ പങ്കെടുത്ത എല്ലാവരും മൗനം ആചരിച്ചു

Related News