വൈദ്യുതി മുടക്കം കുവൈത്തിലെ ഫാമുകളുടെ പ്രവർത്തനത്തെയും ബാധിച്ചു

  • 21/06/2024

 


കുവൈത്ത് സിറ്റി: രാജ്യത്തെ വലച്ച വൈദ്യുതി മുടക്കം പശുക്കളുടെ കറവ പ്രവർത്തനങ്ങളെ ബാധിച്ചുവെന്ന് ഡയറി പ്രൊഡ്യൂസേഴ്‌സ് യൂണിയൻ മേധാവി അബ്ദുൾ ഹക്കിം അൽ അഹമ്മദ്. കറവ യന്ത്രങ്ങൾ രണ്ട് ദിവസത്തേക്ക് പ്രവർത്തിക്കാതെ നിർത്തിയതിനാൽ പാലിൻ്റെ അളവ് കുറഞ്ഞു. പശു ഫാമുകളിൽ ബാക്കപ്പ് ജനറേറ്ററുകൾ ഉണ്ട്. പക്ഷേ അവയുടെ പ്രവർത്തനം രണ്ട് മണിക്കൂറിൽ കൂടുതൽ നീണ്ടുനിൽക്കില്ല. പ്രാദേശിക വിപണിയിൽ ആവശ്യത്തിന് പാൽ വിതരണം ചെയ്യാൻ ഓരോ ഫാമിൻ്റെയും കറവ പ്രവർത്തനങ്ങൾ ഒരു ദിവസം 10 മണിക്കൂർ എങ്കിലും നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന താപനില പശുക്കളെയും ബാധിക്കുന്നുണ്ട്. പശുക്കൾക്ക് കടുത്ത ക്ഷീണമുണ്ട്. ഫാമുകളുടെ ദൈനംദിന ഉൽപാദന പ്രവർത്തനങ്ങളിൽ ഈ പ്രശ്നം പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News