വ്യാജ ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി ലൈസൻസ് നേടി ; പ്രവാസിക്ക് തടവ് ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി

  • 21/06/2024


കുവൈത്ത് സിറ്റി: മൻസൂറ സർവകലാശാലയിൽ നിന്ന് വ്യാജ ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന് ഈജിപ്ഷ്യൻ പൗരനെ ക്രിമിനൽ കോടതി അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ചു. വിദേശകാര്യ മന്ത്രാലയത്തിൻ്റെ കോൺസുലാർ സീലും സർവകലാശാലയുടെ ലോഗോയും ഇയാൾ വ്യാജമായി ചമച്ച് കുവൈത്ത് ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. പ്രവാസികൾക്കായി നേരത്തെ നൽകിയ ലൈസൻസ് പരിശോധിച്ചപ്പോഴാണ് ഇവ വ്യാജമാണെന്ന് കണ്ടെത്തിയത്. ഈജിപ്ഷ്യൻ അധികൃതരുമായി നടത്തിയ പരിശോധനയിൽ സർട്ടിഫിക്കറ്റ് അസാധുവാണെന്ന് സ്ഥിരീകരിച്ചു.

Related News