കുവൈത്തിലെ വൈദ്യുതി ക്ഷാമം 10 ദിവസങ്ങൾ കൊണ്ട് പരിഹരിക്കാൻ നിർദേശങ്ങൾ

  • 21/06/2024


കുവൈത്ത് സിറ്റി: വൈദ്യുതി ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര ചർച്ചകൾ നടത്തി പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുള്ള. വൈദ്യുതി ക്ഷാമത്തിൻ്റെ വെളിച്ചത്തിലും വൈദ്യുത ശൃംഖലയുടെ പ്രതിസന്ധി പരിഹാരമായി പ്രോഗ്രാം ചെയ്ത പവർ കട്ടുകകൾ എന്ന നയം നടപ്പാക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലുമാണ് പ്രധാനമന്ത്രി ചർച്ച നടത്തിയത്. വൈദ്യുതി മന്ത്രി ഡോ. മഹമൂദ് ബുഷെഹ്‌രിയും മന്ത്രാലയത്തിലെ നിരവധി ഉന്നത ഉദ്യോ​ഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. 

വൈദ്യുതി പ്രതിസന്ധിയും അത് പരിഹരിക്കുന്നതിനുള്ള ഉചിതമായ പരിഹാരമാർഗങ്ങളും യോ​ഗം ചർച്ച ചെയ്തു. മന്ത്രാലയം പ്രഖ്യാപിച്ച 63 മേഖലകളിൽ ആവശ്യമെങ്കിൽ പ്രോഗ്രാം ചെയ്ത പവർ കട്ടുകൾ വരുത്തേണ്ട സാഹചര്യത്തിലാണ്. അറ്റകുറ്റപ്പണി നടക്കുന്ന നിരവധി യൂണിറ്റുകൾ വൈദ്യുത ശൃംഖലയിലേക്ക് കൊണ്ടുവരുന്നത് വരെ പ്രതിസന്ധി തുടരും. അടുത്ത പത്ത് ദിവസങ്ങളിൽ പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ചുള്ള അടിയന്തര നിർദേശങ്ങൾ ഉദ്യോ​ഗസ്ഥർ യോ​ഗത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

Related News