വരും വർഷങ്ങളിൽ കുവൈത്തിൽ ഊർജ ഉപയോഗം കൂടും; ഉൽപ്പാദന പദ്ധതികളെ കാലതാമസം പ്രതിസന്ധി

  • 22/06/2024


കുവൈത്ത് സിറ്റി: വരും വർഷങ്ങളിൽ ഊർജ ഉപയോഗത്തില്‍ അഭൂതപൂർവമായ വർധനവ് ഉണ്ടാകുമെന്ന് കണക്കുകൂട്ടി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം. 2025 വേനൽക്കാലത്ത് 17,250 മെഗാവാട്ട് എന്ന നിലയിലേക്ക് വൈദ്യുതി ഉപഭോഗം കൂടും. 2023-ഓടെ വൈദ്യുതി ഉപയോഗം 20,905 മെഗാവാട്ടിലെത്തിയിരുന്നു. ഊർജ ഉൽപ്പാദന പദ്ധതികളിലുണ്ടാകുന്ന കാലതാമസം അടുത്ത വേനൽക്കാലത്ത് മന്ത്രാലയത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട്.

അൽ സൂർ സൗത്ത് സ്റ്റേഷനിൽ രണ്ട് ദിവസം മുമ്പ് തകരാറിലായ വൈദ്യുതി ഉൽപാദന യൂണിറ്റ് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തിയതിന് ശേഷം വ്യാഴാഴ്ച പ്രവർത്തനക്ഷമമാക്കി. മറ്റൊരു യൂണിറ്റും ഒപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് യൂണിറ്റുകളുടെയും മൊത്തം ഉൽപ്പാദനം 500 മെഗാവാട്ട് കവിയും. വെള്ളിയാഴ്ച രാവിലെ മുതൽ പ്രോഗ്രാം ചെയ്ത പവര്‍ കട്ട് ആവശ്യമില്ലാത്ത നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. അതേസമയം, രാജ്യത്ത് താപനില ഉയര്‍ന്നതോടെ വൈദ്യുതി ഉപയോഗം കുതിച്ചുകയറുന്നുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വൈദ്യുത ലോഡ് സൂചിക 16,000 മെഗാവാട്ടും കടന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

Related News