കുവൈത്തിന് ആവശ്യമായ വൈദ്യുതി നൽകാനുള്ള ശ്രമങ്ങള്‍ തുടരുന്നുവെന്ന് ജിസിസി ഇൻ്റർകണക്ഷൻ അതോറിറ്റി

  • 22/06/2024


കുവൈത്ത് സിറ്റി: വേനൽ മാസങ്ങളിൽ വർദ്ധിച്ചുവരുന്ന ഊർജ ആവശ്യകതയെ നേരിടാൻ കുവൈത്ത് വൈദ്യുത ശൃംഖലയ്ക്ക് സഹായങ്ങള്‍ നൽകുന്നുണ്ടെന്ന് ഗൾഫ് ഇലക്‌ട്രിസിറ്റി ഇൻ്റർകണക്ഷൻ അതോറിറ്റി സിഇഒ, എൻജിനീയർ അഹമ്മദ് അൽ ഇബ്രാഹിം. വൈദ്യുത സംവിധാനത്തില്‍, പ്രത്യേകിച്ച് പീക്ക് സമയങ്ങളിൽ തകരാറുകൾ ഉണ്ടാകുന്നുണ്ട്. എത്ര മുന്നൊരുക്കങ്ങൾ നടത്തിയാലും ഇത് സംഭവിക്കും. കുവൈത്തിന് ആവശ്യമായ ഊർജം നൽകുന്നതിനുള്ള ആസൂത്രണവും ഏകോപനവും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

അടിയന്തര സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ പ്രയോജനം ലഭിക്കുന്നതിനായി ജിസിസി രാജ്യങ്ങൾ തമ്മിലുള്ള വൈദ്യുത ബന്ധത്തിൻ്റെ ശേഷി വിപുലീകരിക്കാൻ അതോറിറ്റി പ്രവർത്തിക്കുകയാണ്. ജിസിസി രാജ്യങ്ങളുടെ സംവിധാനങ്ങൾ ക്രമാനുഗതമായി വളരുന്നുണ്ട്. നിലവിൽ വലിയ അളവിൽ ഊർജവും വൈദ്യുതിയും സംഭരിക്കുന്നത് ബുദ്ധിമുട്ടാണ്. അതിനാൽ കൂടുതൽ ഊർജ സംഭരണം സാധ്യമാക്കുന്ന പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും അങ്ങനെ അംഗരാജ്യങ്ങൾക്കിടയിലെ വൈദ്യുതി മിച്ചം പ്രയോജനപ്പെടുത്താനും അതോറിറ്റി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related News