ഹെവി വാഹനങ്ങൾക്ക് ഇരട്ട ഡ്രൈവർ രജിസ്‌ട്രേഷൻ അനുവദിച്ച് കുവൈത്ത്

  • 24/06/2024


കുവൈത്ത് സിറ്റി: ഒരു വാഹനത്തിന് കീഴിൽ രണ്ട് ഡ്രൈവർമാരെ രജിസ്റ്റർ ചെയ്യാൻ കമ്പനികളെയും സ്ഥാപനങ്ങളെയും അനുവദിച്ചുകൊണ്ട് മാൻപവര്‍ അതോറിറ്റി ഉത്തരവ്. സ്വകാര്യ കാറുകൾക്കല്ല, ട്രക്കുകൾക്കും ഹാഫ് ലോറികൾക്കും മറ്റ് ഹെവി വാഹനങ്ങൾക്കുമാണ് തീരുമാനം ബാധകമെന്ന് അതോറിറ്റി വ്യക്തമാക്കി. അതോറിറ്റി നിജപ്പെടുത്തിയിട്ടുള്ള ജീവനക്കാരുടെ എണ്ണത്തിൽ തൊഴിലുടമകൾ വീഴ്ച വരുത്തരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി. ഇത്തരം വാഹനങ്ങളുടെ ഡ്രൈവർമാരുടെ ഉയർന്ന വേതനം സംബന്ധിച്ച് തൊഴിലുടമകളുടെയും കമ്പനികളുടെയും സമീപകാല പരാതികൾ കണക്കിലെടുത്താണ് തീരുമാനമെന്ന് അതോറിറ്റി അറിയിച്ചു.

Related News